Skip to main content

Posts

മഴയാത്ര

യാത്ര തിരിച്ചു.മഴയത്തു കണ്ണീർ മറച്ചു... കാഴ്ചകൾ മറച്ചു ഒരു മടക്കയാത്ര. 
Recent posts

വഴി

വലിയ ഗേറ്റിലെ ഒരു പാളി പഴുതിലൂടെ പുറത്തിറങ്ങിയപ്പോ കൂടെ പറന്നു വന്ന ശലഭം..  പുറത്തിറങ്ങി വഴി പിരിഞ്ഞു നമ്മൾ ഇരു വശത്തെക്കു പോയി... വിട പറയാതെ 

മഴയോർമ

ഒരു മഴയിൽ കയറി നിൽക്കുന്ന ഇടം പോലെ മനസൊരുക്കണം... മഴ കഴിയുമ്പോൾ... ചെറു തുള്ളികളെ കാര്യമാക്കാതെ ഇറങ്ങി പോകുന്നവരെ സന്തോഷത്തോടെ യാത്രയാക്കണം... 

സൺ‌ഡേ സ്പെഷ്യൽ

നരേന്ദ്രമോഡി ഡൽഹിയിൽ അധികാരം എൽക്കുമ്പോൾ ഒരു പൊളിഞ്ഞ ബസ്റ്റാന്റ് നിന്നും കോവിഡ് കാരണം ആയുസ് നീട്ടിക്കിട്ടിയ സൂപ്പർ ഫാസ്റ്റ് ബസ്സിലാണ്... പുറത്ത് ബി ജെ പി പ്രവർത്തകരുടെ മാർച്ച്‌ പ്രായമായവർ ആണ് ആവേശത്തിൽ മുദ്രാവാക്യം വിളിക്കുന്നത്... കാത്തിരിപ്പിന്റെ നാളുകൾ അവർക്കായിരുന്നല്ലോ...
നവംബർ 29 : രണ്ട് വർഷത്തിന് ശേഷം വീണ്ടും ഒരു നവംബറിൽ ഇവിടെ എത്തി. മുൻപെഴുതിയ വരികൾ എന്താണെന്നോ ഏത് സമയത്ത് എഴുതിയതെന്നോ,​ എന്തിനെന്നോ എഴുതിയ ആൾക്ക് പോലും അറിയാനാവില്ല...ഓർമ്മകൾ ഭാരമാണ് മറവിയാണ് മരുന്ന്

നവംബർ 11 : അല്ല ഇപ്പോ എന്താ നിന്റെ പ്രശ്നം ഓഫിസിലെ പ്രശ്നങ്ങൾ ഒരിക്കലും വീട്ടിൽ കൊണ്ടു പോകരുത് അത് അവിടെ വച്ചിട്ട് വീട്ടിലേക്കിറങ്ങണം കേട്ടോ..... അതല്ല ചേട്ടാ വീട്ടിലെത്തിയാൽ അവിടത്തേക്കുള്ള പ്രശ്നം ഓഫീസിൽ നിന്നും പ്രത്യേകിച്ച് കൊണ്ടുവരണ്ടല്ലോ.